ന്യൂഡല്‍ഹി: സംസ്ഥാനത്തെ നാല് മെഡിക്കല്‍ കോളെജുകളുടെ പ്രവേശനം സുപ്രീംകോടതി റദ്ദാക്കി. പാലക്കാട് പി.കെ.ദാസ്, വയനാട് ഡി.എം, വര്‍ക്കല എസ്.ആര്‍ കോളെജുകള്‍ക്കാണ് തിരിച്ചടി. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ആവശ്യം അംഗീകരിച്ചാണ് സുപ്രീംകോടതി നടപടി. 550 സീറ്റുകളിലെ പ്രവേശനാനുമതി ആണ് റദ്ദാക്കിയത്. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതിനാലാണ് അനുമതി റദ്ദാക്കിയത്. ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി റദ്ദാക്കിയത്.













