നാല് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍; സംസ്ഥാനത്ത് ആകെ ഹോട്ട് സ്‌പോട്ടുകള്‍ 112


തിരുവനന്തപുരം: സംസ്ഥാനത്ത് നാല് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി മുനിസിപ്പാലിറ്റി (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 31), ഇടുക്കി ജില്ലയിലെ കട്ടപ്പന മുന്‍സിപ്പാലിറ്റി (5,8), രാജകുമാരി (8), തൃശൂര്‍ ജില്ലയിലെ വെള്ളാങ്ങല്ലൂര്‍ (14, 15) എന്നിവയാണ് പുതിയ ഹോട്ട്‌സ്പോട്ടുകള്‍.
കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ വാര്‍ഡ് 23നെ കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി. നിലവില്‍ 112 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.


സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം-17, പാലക്കാട്-16, എറണാകുളം-14, കൊല്ലം-13, കോട്ടയം 13, ആലപ്പുഴ-12, തൃശൂര്‍-12,തിരുവനന്തപുരം-11,കാസര്‍കോട്-9,കോഴിക്കോട്-5, വയനാട്-5,പത്തനംതിട്ട-4, ഇടുക്കി-4, കണ്ണൂര്‍-3 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.




Sharing is Caring