മുംബൈ: ഇന്ത്യ-ചൈന സംഘര്‍ഷത്തിനു പിന്നാലെ ചൈനീസ് കരാറുകള്‍ മരവിപ്പിച്ച് മഹാരാഷ്ട്ര. മൂന്ന് ചൈനീസ് കന്പനികളുമായി ഒപ്പുവച്ച 5,000 കോടിയുടെ കരാറുകളാണ് മരിവിപ്പിച്ചത്. കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്തതിനുശേഷമാണ് തീരുമാനം എടുത്തതെന്നു സംസ്ഥാന വ്യവസായ മന്ത്രി സുഭാഷ് ദേശായ് പറഞ്ഞു.
മാഗ്നറ്റിക് മഹാരാഷ്ട്ര 2.0 നിക്ഷേപസംഗമത്തിന്റെ ഭാഗമായി ഒപ്പുവച്ച കരാറുകളാണ് മരവിപ്പിക്കാന്‍ ഉദ്ധവ് സര്‍ക്കാര്‍ തീരുമാനിച്ചത്. നേരത്തെ ഇന്ത്യന്‍ റെയില്‍വേയും ചൈനീസ് കന്പനിക്ക് നല്കിയ കരാര്‍ റദ്ദാക്കിയിരുന്നു. അതിര്‍ത്തിയിലെ സംഘര്‍ഷത്തിനു പിന്നാലെയാണ് റെയില്‍വേ കരാര്‍ റദ്ദാക്കിയത്.
ചൈനീസ് കമ്ബനികളുമായി കൂടുതല്‍ കരാറുകള്‍ ഒപ്പുവയ്ക്കരുതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചതായും സുഭാഷ് ദേശായ് പറഞ്ഞു.