നായിഫ് രാജകുമാരന്റെ ബാങ്ക് അക്കൗണ്ടുകള്‍ സൗദി അധികൃതര്‍ മരവിപ്പിച്ചതായി റിപ്പോര്‍ട്ട്


ജിദ്ദ: സൗദി മുന്‍ കിരീടവകാശി മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്റെ ബാങ്ക് അക്കൗണ്ടുകള്‍ സൗദി അധികൃതര്‍ മരവിപ്പിച്ചതായി റിപ്പോര്‍ട്ട്. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തിലുള്ള അഴിമതിവിരുദ്ധ സമിതിയുടേതാണ് നടപടി. ഉന്നതര്‍ ഉള്‍പ്പടെ 1700ഓളം ബാങ്ക് അക്കൗണ്ടുകള്‍ സൗദി മരവിപ്പിച്ചിട്ടുണ്ടെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. അഴിമതി വിരുദ്ധ നടപടികളുടെ പേരില്‍ രാജ കുടുംബാംഗങ്ങളെയടക്കം അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി.


11 രാജകുടുംബാംഗങ്ങളും 4 മന്ത്രിമാരും 10 മുന്‍മന്ത്രിമാരുമടക്കം 38 പേരെയാണ് സൗദി അറസ്റ്റ് ചെയ്തിരുന്നത്. അല്‍ വലീദ് ബിന്‍ തലാല്‍ ഉള്‍പ്പെടെയുള്ള ധനികരും അറസ്റ്റിലായവരില്‍പ്പെട്ടിരുന്നു.


 



Sharing is Caring