നായയെ കെട്ടിടത്തിനു മുകളില്‍ നിന്നു വലിച്ചെറിഞ്ഞ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍


കെട്ടിടത്തിനു മുകളില്‍ നിന്ന് നായയെ താഴേക്കു വലിച്ചെറിഞ്ഞ യുവാക്കള്‍ പിടിയില്‍. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍ നായയെ വലിച്ചെറിയുന്ന ഗൗതം എസ്. എന്ന് യുവാവാണ് ഇന്ന് അറസ്റ്റിലായത്. ചെന്നൈയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് ഇയാള്‍. ഇയാളെ ശ്രീപെരുമ്പുതൂര്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും. നായയെ എറിയുന്നതു ചിത്രീകരിച്ച ആശിഷ് പാലിനേയും പരാതികളേത്തുടര്‍ന്ന് അറസ്റ്റ് ചെയ്തിരുന്നു.




Sharing is Caring