ചൈനയിലെ ഗ്വാങ്ഷൗവില്‍ നടന്ന ചിത്രപ്രദര്‍ശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം; ഷെയര്‍ ചെയ്ത് മുഖ്യമന്ത്രി


13615202_1053668791391617_3446896457533566506_n ചൈനയിലെ ഗ്വാങ്ഷൗവില്‍ നടന്ന ചിത്രപ്രദര്‍ശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രവും. ഇമേജസ് ഓഫ് ഇന്ത്യ എന്ന ചിത്രപ്രദര്‍ശനത്തിലെ ഒരു പെയിന്റിംഗിലാണ് പിണറായിയും ഇടം നേടിയത്. സ്വന്തം ഫേസ്ബുക്ക് പേജില്‍ ഈ ചിത്രം പിണറായി ഷെയര്‍ ചെയ്തു.
പോസ്റ്റ് കാണാം:ചൈനയിലെ ഗ്വാങ്ങ്ദോങ്ങ് പ്രവിശ്യയുടെ തലസ്ഥാനമായ ഗ്വാങ്ങ്ഷൗവിൽ നടന്ന ഇമേജസ് ഓഫ് ഇന്ത്യ എന്ന ചിത്രപ്രദർശനത്തിൽ ‘പിണറായി വിജയൻ’ എന്നു കണ്ട് ഒരു സുഹൃത്ത് അയച്ചു തന്ന ചിത്രമാണിത്. ഒരു സമരപ്പന്തലും അവിടത്തെ കൊടിയും ബോർഡുകളും മറ്റുമാണ് കാണുന്നത്. കൊടിയിലെ അക്ഷരങ്ങൾ തെറ്റായാണ് എഴുതിയത് (CITU എന്നത് മാറിപ്പോയതാകാം)എന്നതൊഴിച്ചാൽ തെരഞ്ഞെടുപ്പിനു മുമ്പുള്ള കേരളത്തിന്റെ മൂഡ് ചിത്രത്തിലുണ്ട്. ദക്ഷിണേന്ത്യൻ കാഴ്ച്ചകൾ പകർത്താൻ എത്തിയ ചൈനീസ് യുവാക്കളായ സൺ ഗെ, ജിയാങ്ങ് യുവെ, ജിൻ ചെങ് എന്നിവരുടെ പെയിന്റിങ്ങുകളാണ് പ്രദർശനത്തിലുണ്ടായിരുന്നത്. ചിത്രകാരനും അയച്ചു തന്ന സുഹൃത്ത് സലിമിനും നന്ദി. ഇന്ത്യൻ കോൺസുലേറ്റിലെ മലയാളി ശ്രീ പി വി മനോജ് ആണ് പ്രദർശനം ഉൽഘാടനം ചെയ്തത്.