കോഴിക്കോട് നാദാപുരത്ത് രണ്ടിടത്തുണ്ടായ സ്ഫോടനത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റു. നാദാപുരത്തെ ലീഗ് പ്രവര്‍ത്തകരായ പുതുക്കോട് പറമ്പത്ത് അഷ്റഫ്, കുളുമുള്ളതില് ലത്തീഫ്, കല്ലാച്ചിക്കുനി പോക്കര് എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഞായറാഴ്ച രാത്രി എട്ടേകാലോടെ ചേലക്കാട്ടെ കുളിര്‍മ സ്റ്റോറിന് മുന്‍വശം സംസ്ഥാനപാതയിലാണ് സംഭവം. നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കിലെത്തിയ രണ്ടുപേര്‍ സ്ഫോടകവസ്തു എറിഞ്ഞ് രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

തുടര്‍ന്ന് 9.30ഓടെ പുതുക്കോട്ട് പറമ്പിലെ ഇടവഴിയിലും ചെറിയ സ്ഫോടനം ഉണ്ടായി. ഈ സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല.













