നാഗാലാൻഡ് മുഖ്യമന്ത്രി രാജിവച്ചു


നാഗാലാന്‍ഡില്‍ 33 ശതമാനം വനിതാ സംവരണത്തിനെതിരെ നടന്ന പ്രക്ഷോഭത്തിനു ഒടുവിൽ മുഖ്യമന്ത്രി ടി.ആര്‍ സെലിയാൻ രാജിയില്‍ വച്ചു. ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ഞായറാഴ്ച വൈകുന്നേരമായിരുന്നു ടി.ആര്‍ സെലിയാങിന്‍െറ രാജി. സെലിയാങ്ങിന്‍െറ രാജി ഗവര്‍ണര്‍ സ്വീകരിച്ചിട്ടുണ്ട്.


മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ 33 ശതമാനം വനിതസംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനമാണ് ഗോത്രവര്‍ഗ നേതാക്കളെ പ്രകോപിപ്പിച്ചിരിക്കുന്നത്. സ്ത്രീസംവരണം ഗോത്രരീതികള്‍ക്ക് വിരുദ്ധമാണെന്നും തീരുമാനം നടപ്പാക്കാന്‍ അനുവദിക്കില്ലെന്നുമാണ് നാഗാലാന്‍ഡ് ട്രൈബല്‍ ആക്ഷന്‍ കമ്മിറ്റിയുടെ നിലപാട്.


മാസത്തോളമായി തുടരുന്ന അനിശ്ചിതകാല ബന്ദ് പലപ്പോഴും അക്രമാസക്തമായിരുന്നു. തലസ്ഥാനനഗരമായ കൊഹിമയില്‍ ഉള്‍പ്പെടെ നിരവധി സര്‍ക്കാര്‍ ഓഫിസുകളും വാഹനങ്ങളും കത്തിച്ചാമ്പലായി. പ്രശ്നം സങ്കീര്‍ണമായതോടെ ഇക്കാര്യത്തില്‍ കേന്ദ്രവുമായുള്ള ചര്‍ച്ചകള്‍ക്ക് ഗവര്‍ണര്‍ പി.ബി. ആചാര്യ ദല്‍ഹിയിലത്തെി. രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരെ കണ്ട് നിലവിലെ സാഹചര്യങ്ങള്‍ വിശദീകരിച്ച ഗവര്‍ണര്‍, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തി.

ഗവര്‍ണര്‍ക്ക് പിന്നാലെ, സെലിയാങ് ദല്‍ഹിയിലത്തെി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെ കണ്ടു. ഗവര്‍ണര്‍ ഭരണം പ്രഖ്യാപിച്ചേക്കുമെന്ന സൂചനകള്‍ക്കിടെയാണ് കേന്ദ്ര ഇടപെടല്‍ ഒഴിവാക്കാന്‍ മുഖ്യമന്ത്രി ഡല്‍ഹിയിലത്തെിയത്. തുടര്‍ന്ന് കൊഹിമയില്‍ മടങ്ങിയത്തെിയ ശേഷമാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്.

തിങ്കളാഴ്ച നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്‍െറ യോഗം ചേര്‍ന്ന് പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കും. കഴിഞ്ഞ ദിവസം നിയമസഭ കക്ഷി യോഗം ചേര്‍ന്ന് പാര്‍ട്ടി ഷിറോസെലി ലിസ്തുസുവിനെ പുതിയ നേതാവായി തെരഞ്ഞെടുത്തിരുന്നു. നാഗ പീപ്ള്‍സ് ഫ്രണ്ടിന്‍െറ 48 എം.എല്‍.എമാരില്‍ 42 പേരും ഈ യോഗത്തില്‍ പങ്കെടുത്തു. ലിസ്തുതന്നെയായിരിക്കും പുതിയ മുഖ്യമന്ത്രി.



Sharing is Caring