നന്ദിയറിയിച്ച് ചിത്ര കായിക മന്ത്രിയെ കണ്ടു


ലോക അത്‌ലറ്റിക് മീറ്റില്‍ നിന്നും ഒഴിവാക്കിയതിനെതിരേ നടത്തിയ നിയമപോരാട്ടത്തിനും പരിശീലനത്തിന് നല്‍കിയ സാന്പത്തിക സഹായങ്ങള്‍ക്കും പിന്തുണയ്ക്കും നന്ദി അറിയിച്ച് അത്‌ലറ്റ് പി.യു.ചിത്രം കായിക മന്ത്രിയെ സന്ദര്‍ശിച്ചു. മന്ത്രി എ.സി.മൊയ്തീന്റെ ഓഫീസില്‍ എത്തിയാണ് ചിത്ര നന്ദി അറിയിച്ചത്.


പരിശീലനത്തിനായി ചിത്രയ്ക്ക് പ്രതിമാസം 25,000 രൂപ സഹായ ധനമായി നല്‍കാന്‍ കഴിഞ്ഞ മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. മാസം 10,000 രൂപയും ദിവസം 500 രൂപയുമാണ് പരിശീലനത്തിനായി നല്‍കുക. ജോലി വേണമെന്ന ചിത്രയുടെ അഭ്യര്‍ഥനയ്ക്ക് പിന്നാലെയായിരുന്നു സഹായമെത്തിയത്.




Sharing is Caring