സമാധാന യോഗത്തിലൂടെ കൊടുങ്ങല്ലൂര്‍ നോട്ടടി കേസ് സര്‍ക്കാര്‍ ഒതുക്കി തീര്‍ത്തെന്ന് വി.ടി ബല്‍റാം


ശ്രീകാര്യത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച വന്‍ വിജയമായിരുന്നെന്നും ഈ ചര്‍ച്ചയുടെ ഭാഗമായി കൊടുങ്ങല്ലൂരിലെ നോട്ടടി കേസ് വെറും ഫോട്ടോസ്റ്റാറ്റ് കേസാക്കി സര്‍ക്കാര്‍ ഒതുക്കി തീര്‍ത്തെന്നും വി.ടി ബല്‍റാം എം.എല്‍.എ ആരോപിച്ചു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേസ് ഒതുക്കി തീര്‍ത്തതിലൂടെ ആര്‍.എസ്.എസിന്റെ മനസമാധാനം സംരക്ഷിച്ച ഇരട്ടസംഘന്‍ സര്‍ക്കാരിന് അഭിവാദ്യങ്ങളെന്നും അദ്ദേഹം പരിഹസിച്ചു.
ആര്‍.എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സി.പി.എം ആര്‍.എസ്.എസ്ബി.ജെ.പി നേതാക്കളെ പങ്കെടുപ്പിച്ച് സമാധാന യോഗം ജൂലായ് 31നാണ് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വച്ച് നടന്നിരുന്നു. സി.പി.എമ്മിനെ പ്രതിനിധികീരിച്ച് മുഖ്യമന്ത്രിയും കോടിയേരിയും മുന്‍ എം.എല്‍.എ വി.ശിവന്‍കുട്ടിയുമാണ് ചര്‍ച്ചയ്‌ക്കെത്തിയത്.
ബി.ജെ.പിയെ പ്രതിനിധീകരിച്ച് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ഒ.രാജഗോപാല്‍ എം.എല്‍.എ, ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് സുരേഷ്, ആര്‍.എസ്.എസിനെ പ്രതിനിധികീരിച്ച് പ്രാന്ത കാര്യവാഹക് ഗോപാലന്‍കുട്ടി മാസ്റ്റര്‍, ദക്ഷിണ മേഖല പ്രാന്തകാര്യവാഹക് പ്രസാദ് ബാബു എന്നിവരും പങ്കെടുത്തിരുന്നു.




Sharing is Caring