നന്തൻകോട് കൂട്ടക്കൊലപാതകം നടന്ന വീട്ടിൽ നിന്ന് പാതി കത്തിയ നിലയിൽ ഡമ്മിയും.ഡമ്മിക്ക് ഇപ്പോൾ ഒളിവിൽ പോയ കേഡൽ ജിൻസൺ രാജയുമായി സാമ്യമുണ്ട്.കേഡൽ രാത്രി വീട്ടിൽ നിന്ന് ഇറങ്ങി ഓടി തമ്പാനൂർ വഴി രക്ഷപ്പെട്ടെന്നാണ് സൂചന.വീട്ടിനുളളിലുണ്ടായിരുന്ന അഞ്ച് പേരും മരിച്ചെന്ന് വരുത്തി തീർക്കാനാണ് ഡമ്മി കത്തിച്ചതെന്നാണ് സൂചന.
നാലു പേരുടെ മൃതദേഹങ്ങളാണ് വീട്ടിൽ നിന്ന് കണ്ടെത്തിയത്.മൂന്നു മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലും ഒരു മൃതദേഹം വെട്ടി നുറുക്കിയ നിലയിലുമാണ്.റിട്ടയേർഡ് ആർഎംഒ ഡോക്ടർ ജീൻ പത്മ,ഭർത്താവ് റിട്ടയേർഡ് പ്രൊഫസർ രാജതങ്കം,മകൾ കാരളിൻ,ബന്ധുവായ സ്ത്രീ ലളിത എന്നിവരാണ് മരിച്ചത്.ചൈനയിൽ എംബിബിഎസിന് പഠിക്കുന്ന മകൾ ഏതാനും ദിവസം മുമ്പാണ് നാട്ടിൽ എത്തിയത്.രണ്ടും ദിവസത്തിലധികം പഴക്കമുണ്ട് മൃതദേഹങ്ങൾക്ക്.

എന്തിനാണ് മകൻ മാതാപിതാക്കളേയും സഹോദരിയേയും ബന്ധുവിനേയും കൊന്നതെന്ന് വ്യക്തമല്ല.പല ദിവസങ്ങളിലായാണ് കൊല നടന്നിരിക്കുന്നത്.ഓസ്ട്രേലിയയിൽ ഒരു സ്വകാര്യ കമ്പനിയിൽ സിഇഒ ആയി ജോലി ചെയ്യുന്ന കേഡൽ അവധിക്ക് നാട്ടിലെത്തിയതാണ്.













