നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ ശിക്ഷാ വിധി ഇന്ന്


നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ ശിക്ഷാ വിധി ഇന്ന്. കൂട്ടക്കൊലപാതകക്കേസില്‍ പ്രതി കേഡല്‍ ജിന്‍സണ്‍ രാജയ്ക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യം.2017 ഏപ്രില്‍ 9ന് മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കൊലപ്പെടുത്തിയ കേസില്‍ ഏക പ്രതിയാണ് കേഡല്‍ ജെന്‍സണ്‍.


നാല് പേരെ കൂട്ടക്കൊല ചെയ്ത കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നാണ് പ്രോസിക്യൂഷന്‍ വാദം.തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ വിഷ്ണുവാണ് ശിക്ഷാ വിധി പ്രസ്താവിക്കുക.




Sharing is Caring