നടിയോട് ലിഫ്റ്റിവ്‍ലെച്ച്‌ മോശമായി പെരുമാറി!! ദിവ്യ പറഞ്ഞതിന് ഞാന്‍ സാക്ഷി, പിന്തുണയുമായി ശീതള്‍ ശ്യം


മീടു ക്യാപെയ്നുകള്‍ ഇന്ത്യയില്‍ ശക്തി തെളിയിക്കുകയാണ്. പ്രതിദിനം നിരവധി ചലച്ചിത്ര പ്രവര്‍ത്തകരാണ് തങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്ന കഥകളുമായി രംഗത്തെത്തുന്നത്. ഹോളിവുഡില്‍ രൂപം കൊണ്ട മീടൂ ഇപ്പോള്‍ ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമാലോകത്തും സജീവമാകുകയാണ്.


ബോളിവുഡിലും തെന്നിന്ത്യയിലും ശക്തി സജീവമായിരിക്കുന്ന മീടുവിന്റെ ചലനങ്ങള്‍ മലയാള സിനിമയിലും ഉണ്ടായിട്ടുണ്ട്. ആദ്യം നടന്‍ മുകേഷിനെതിരെ ടെലിവിഷന്‍ പ്രവര്‍ത്തക ടെസ്സ് ജോസഫ് രംഗത്തെത്തിയിരുന്നു. അതിന്റെ തീയും പുകയും മാറുന്നതിനു മുന്‍പ് തന്നെ നടന്‍ അലന്‍സിയാറിനെതിരെ നടി ദിവ്യ ഗോപിനാഥും രംഗത്തെത്തിയത്. എന്നാല്‍ മുകേഷിന്റെ കാര്യം പോലെയല്ല അലന്‍സിയാറിന്റെ . നിരവധി പേരാണ് താരത്തിനെതിരെ രംഗത്തെത്തുന്നത്. ഇപ്പോഴിത ഗുരുതര ആരോപണവുമായി നടിയും ആക്ടിവിസ്റ്റുമായ ശീതള്‍ ശ്യാം രംഗത്തെത്തിയിട്ടുണ്ട്.


താന്‍ ദൃക്സാക്ഷി
അലന്‍സിയാര്‍ സിനിമ ലൊക്കേഷനില്‍വെച്ച്‌ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നത് താന്‍ കണ്ടിട്ടുണ്ടെന്ന് ശീതള്‍ ശ്യാം. നടി ദിവ്യ ഗോപിനാഥന്റെ മീ ടൂ വെളിപ്പെടുത്തലിനു പിന്നാലെയാണ് സംഭവം ശരിവെച്ച്‌ ശീതള്‍ രംഗത്തെത്തിയിരിക്കുന്നത്. ആ സിനിമയില്‍ തനിയ്ക്കും വേഷമുണ്ടായിരുന്നുവെന്ന് ശീതള്‍ കൂട്ടിച്ചേര്‍ത്തു.

സെറ്റില്‍ എത്തുന്നത് മദ്യപിച്ച്‌

പലപ്പോഴും സെറ്റില്‍ മദ്യപിച്ചായിരിക്കും ഇദ്ദേഹം എത്തുന്നത്. കൂടാതെ ഈ സിനിമയിലെ മറ്റൊരു നടിയോടും അലന്‍സിയാര്‍ ലിഫ്റ്റില്‍വെച്ച്‌ മോശമായി പെരുമാറിയിരുന്നു. എന്നാല്‍ ആ സഹചര്യം മറി കിടക്കാന്‍ അന്ന് അവര്‍ക്ക് കഴിഞ്ഞിരുന്നെന്നും ശീതള്‍ പറഞ്ഞിരുന്നു. ചിത്രത്തിന്റെ സംവിധായകനും അലന്‍സിയാറിനെതിരെ രംഗത്തെത്തിയിരുന്നു.

തിയേറ്ററില്‍ സ്ത്രീയോട് മോശമായി പെരുമാറി

തൊണ്ടിമുതലും ദൃക്സാക്ഷിയും ചിത്രം കാണാന്‍ സെറ്റിലുളളവര്‍ ഒരുമിച്ചായിരുന്നു തിയേറ്ററില്‍ പോയിരുന്നത്. അന്നും അലന്‍സിയാര്‍ മദ്യ ലഹരിയിലായിരുന്നു. അടുത്തിരുന്ന സ്ത്രീയോട് മോശമായി പെരുമാറുകയും ചെയ്തിരുന്നുവെന്ന് ശീതള്‍ ശ്യാം വെളിപ്പെടുത്തി. അപ്പോഴാണ് ദിവ്യയോടുള്ള അയാളുടെ സമീപനം ഞങ്ങള്‍ അറിഞ്ഞത്. അതേ സെറ്റിലുള്ള മറ്റൊരു കുട്ടിയോടുള്ള അലന്‍സിയാറിന്റെ നോട്ടവും ശരിയായിരുന്നില്ല. ധൈര്യമായി തുറന്നു പറയാന്‍ കാണിച്ച ദിവ്യയുടെ ധൈര്യം അഭിനന്ദനാര്‍ഹമാണെന്നും ശീതള്‍ പറഞ്ഞു.

നിരവധി പരാതികള്‍

നടി ദിവ്യ ഗോപിനാഥ് മാത്രമല്ല നിരവധി താരങ്ങളും അലന്‍സിയാറിനെതിരെ പരാതി ഉയര്‍ത്തിയിരുന്നെന്ന് ആഭാസം സിനിമയുടെ സംവിധായകന്‍ ജൂബിത് നമ്രാടത്ത്.താക്കീത് ചെയ്തതിന് ശേഷം അലന്‍സിയര്‍ സെറ്റില്‍ മോശമായാണ് പെരുമാറിയതെന്നും ജൂബിത് പറഞ്ഞു. സംഭവമറിഞ്ഞപ്പോള്‍ അലന്‍സിയറെ താക്കീത് ചെയ്തു. എന്നാല്‍ അതിന് ശേഷം സെറ്റില്‍ മദ്യപിച്ച്‌ വരുകയും പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്തു. ദിവ്യ ഗോപിനാഥ് ഉന്നയിച്ച ആരോപണങ്ങള്‍ 100 ശതമാനം സത്യമാണെന്നും ജൂബിത് പറയുന്നു. ദിവ്യയുടെ വെളിപ്പെടുത്തല്‍ വന്നതിന് ശേഷം അലന്‍സിയര്‍ ഫോണില്‍ വിളിച്ച്‌ ആരോപണങ്ങള്‍ നിഷേധിച്ചുവെന്നും ജൂബിത് വ്യക്തമാക്കി.



Sharing is Caring