തിരുവനന്തപുരം: വിശ്വാസം ഹനിച്ചാല്‍ നിയമം കൈയിലെടുക്കുന്ന സാഹചര്യമുണ്ടാകുമെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു. യുവതികള്‍ക്ക് പൊലീസിന്റെ വേഷം കൊടുത്തതിന് ആഭ്യന്തര വകുപ്പ് മറുപടി പറയണം. പൊലീസ് ചട്ടങ്ങള്‍ ലംഘിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ചത് രണ്ട് ആക്ടിവിസ്റ്റുകളെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വന്നവര്‍ ആരെന്ന് പൊലീസ് മനസ്സിലാക്കേണ്ടിയിരുന്നു. പ്രശ്‌നമുണ്ടാക്കുന്നവര്‍ക്ക് വളംവെച്ചുകൊടുക്കരുതെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.














