നടിയെ ആക്രമിച്ച സംഭവം; അന്വേഷണം ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളിലേക്കും


കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട് സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ റിയല്‍ എസ്‌റ്റേറ്റ് ബന്ധങ്ങളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഇതിന്റെ ഭാഗമായി ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ് പങ്കാളികളില്‍ നിന്നും പൊലീസ് മൊഴിയെടുത്തു.
റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട് ദിലീപും നടിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു. നേരത്തെ ദിലീപിനെയും നാദിര്‍ഷായെയും ചോദ്യം ചെയ്തപ്പോള്‍ ഭൂമി ഇടപാടുകളെ കുറിച്ചും വിവരം ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്. ഇടപാടുകളെ കുറിച്ചുള്ള രേഖകള്‍ മുന്‍നിര്‍ത്തിയാണ് അന്വേഷണ സംഘം ചോദ്യങ്ങള്‍ ചോദിച്ചെന്നും റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു.
നടി ആക്രമിക്കപ്പെട്ടതിന് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് താല്‍പര്യങ്ങളുണ്ടോ എന്നറിയാനാണ് ദിലീപിന്റെ പങ്കാളികളെ മൊഴിയെടുക്കുന്നതിനു വേണ്ടി ആലുവ പൊലീസ് ക്ലബ്ബില്‍ വിളിച്ചു വരുത്തിയത്.




Sharing is Caring