കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ വൈകിപ്പിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. നടിയെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് കേസിലെ പ്രതിയായ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ട് ദിലീപ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയെയും സമിപ്പിച്ചിരുന്നു. എന്നാല്‍ കോടതി ഈ ഹര്‍ജി തള്ളുകയായിരകുന്നു.
ദിലീപിന് ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലും ശക്തമായി എതിര്‍ത്തു. ദിലീപിന്‍റെ കൈവശം ആക്രമണ ദൃശ്യങ്ങള്‍ ചെന്നാല്‍ നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്ന നിലപാടാണ് പ്രോസിക്യൂഷന്േറത്. കേസ് വിശദമായി വാദം കേള്‍ക്കുന്നതിന് മാര്‍ച്ച് 21-ലേക്ക് മാറ്റി














