നടിയെ ആക്രമിച്ച കേസ്: റിമി ടോമിയെ ചോദ്യം ചെയ്‌തേക്കും


നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഗായികയും നടിയുമായ റിമി ടോമിയെ അന്വേഷണസംഘം ചോദ്യംചെയ്‌തേക്കും.


ദിലീപുമായി റിമിക്ക് റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അറിയാനാണ് പോലീസിന്റെ ശ്രമം. ചോദ്യംചെയ്യാന്‍ തീരുമാനിച്ചതോടെ റിമിയോട് വിദേശത്തേക്ക് പോകരുതെന്ന് അന്വേഷണസംഘം നിര്‍ദേശിച്ചതായാണ് വിവരം.


നേരത്തെ, ദിലീപിന്റെ വീട്ടില്‍ റെയ്ഡ് നടന്ന അതേസമയം തന്നെ റിമിയുടെ വീട്ടിലും എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തിയിരുന്നു. കണക്കില്‍പെടാത്ത പണം വിദേശത്തേക്കു കടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഭൂമിയിടപാടുകള്‍ സംബന്ധിച്ച് ഏതാനും രേഖകള്‍ അന്ന് കണ്ടെടുത്തിരുന്നതായാണ് റിപ്പോര്‍ട്ട്.

ആക്രമിക്കപ്പെട്ട നടിയും റിമിയും നേരത്തെ അടുത്തസുഹൃത്തുക്കളായിരുന്നു. പിന്നീട് ഇവര്‍ക്കിടയില്‍ അകല്‍ച്ചയുണ്ടായെന്നുമുള്ള തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കാവ്യയുമായും റിമിക്ക് അടുത്ത ബന്ധമാണുള്ളത്.



Sharing is Caring