നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ പൊലിസ് ചോദ്യം ചെയ്തു. ദിലിപീന്റെ തറവാട്ടു വീട്ടില്‍ വച്ചാണ് ചോദ്യം ചെയ്തത്.
എഴുതി തയാറാക്കിയ ചോദ്യാവലി ഉപയോഗിച്ച് ആറ് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലില്‍ കേസിലെ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് വിവരം. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി കൃത്യം നടത്തിയതിനു ശേഷം കാവ്യയുടെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയിരുന്നതായി നേരത്തെ മൊഴി നല്‍കിയിരുന്നു.

ഇതേത്തുടര്‍ന്നാണ് കാവ്യയിലേക്കും അന്വേഷണം നീണ്ടത്. നടി ആക്രമിക്കപ്പെടാന്‍ ഇടയായ സാഹചര്യത്തെ കുറിച്ച് കാവ്യയില്‍ നിന്നും അന്വേഷണ സംഘം ചോദിച്ചറിഞ്ഞു.
ഇതു രണ്ടാമത്തെ പ്രാവശ്യമാണ് കാവ്യയെ കേസില്‍ ചോദ്യം ചെയ്യുന്നത്. നേരത്തെ ദിലീപിന്റെ അറസ്റ്റിനു പിന്നാലെ 14ന് കാവ്യയെയും അമ്മ ശ്യാമളയെയും പൊലിസ് ചോദ്യം ചെയ്തിരുന്നു. അന്ന് രഹസ്യ കേന്ദ്രത്തില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍.













