സിനിമാ നടിയെ ആക്രമിച്ച കേസില്‍ നടിയുടെ രഹസ്യമൊഴി പ്രതിഭാഗത്തിന് നല്‍കരുതെന്ന് പ്രോസിക്യൂഷന്റെ ആവശ്യം. നിര്‍ഭയയേക്കാള്‍ പ്രഹരശേഷിയുള്ളതാണ് കേസെന്നു ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്റെ വാദം. വിചാരണ തുറന്നകോടതിയില്‍ നടത്താനാവില്ലെന്നും കോടതി നടപടികള്‍ രഹസ്യമാക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിലാണ് പ്രോസിക്യൂഷന്‍ ഈ ആവശ്യമുന്നയിച്ചത്. സുനിക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ബുധനാഴ്ച ഉച്ചയ്ക്കു ശേഷം കേസില്‍ വീണ്ടും വാദം കേള്‍ക്കും.

സുനിയുടെ ജാമ്യാപേക്ഷയാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്നു പരിഗണിച്ചത്. ഇതേ കേസിലെ മറ്റു പ്രതികളുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കുന്നുണ്ട്.













