നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ എം.എല്‍.എമാരുടെ മൊഴിയെടുക്കും. പി.ടി തോമസ്, അന്‍വര്‍ സാദത്ത് എന്നീ എം.എല്‍.എമാരുടെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തുക. തിരുവനന്തപുരത്ത് വെച്ചാകും ഇവരുടെ മൊഴിയെടുക്കുക.
ഇതിനായി ഇവരോട് തിരുവനന്തപുരത്ത് എത്തിച്ചേരാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു. നേരത്തെ അന്‍വര്‍ സാദത്ത് എം.എല്‍.എയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്ന് പൊലിസ് കണ്ടെത്തിയിരുന്നു. ദിലീപിനെ ഇദ്ദേഹം ഫോണില്‍ ബന്ധപ്പെടാറുമുണ്ടായിരുന്നു.

നടിയെ ആക്രമിച്ച ദിവസം പി.ടി തോമസ് എം.എല്‍.എയാണ് സംഭവം പൊലിസില്‍ അറിയിച്ചിരുന്നത്. സംഭവമറിഞ്ഞ ആദ്യമെത്തിയെത്തിയവരില്‍ ഒരാളായിരുന്നു പി.ടി തോമസ്. രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരുവരും ഇന്ന് തിരുവനന്തപുരത്ത് ഉണ്ടാകും.













