നടിയുമായി കുറച്ചു നാളുകളായി സൗഹൃദമില്ലെന്ന് ദിലീപ് മൊ‍ഴി നൽകിയതായി സൂചന,എന്നാൽ ശത്രുത ഇല്ല


ആക്രമിക്കപ്പെട്ട നടിയുമായി ക‍ഴിഞ്ഞ ഏതാനും നാളുകലായി സൗഹൃദമില്ലായിരുന്നുവെന്ന് ദിലീപ് പൊലീസിന് മെ‍ാഴി നൽകിയതായി സൂചന.നേരത്തെ ഭൂമിയിടപാടുകൾ ഉണ്ടായിരുന്നുവെന്നും പൊലീസിൽ ദിലീപ് മൊ‍ഴി നൽകിയതായി സൂചനയുണ്ട്.


അതേസമയം തനിക്ക് നടിയുമായി ശത്രുതയില്ലെന്ന് ദിലീപ് വ്യക്തമാക്കിയതായും സൂചനയുണ്ട്.ആദ്യഘട്ടത്തിൽ മൊ‍ഴിയെടുത്തതിനു ശേഷം ഗൂഢാലോചനക്കേസിൽ ചോദ്യം ചെയ്യുന്നതായും റിപ്പോർട്ടുണ്ട്.


നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ആലുവ പോലീസ് ക്ലബില്‍ നടന്‍ ദിലീപ്, നാദിര്‍ഷ എന്നിവരെ ചോദ്യം ചെയ്തുവരികയാണ്. ചോദ്യം ചെയ്യല്‍ ഇനിയും നീളുമെന്നാണ് അറിയുന്നത്.



Sharing is Caring