ആക്രമിക്കപ്പെട്ട യുവനടിക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ മുന്‍ സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാറിനെതിരെ അന്വേഷണം ആരംഭിച്ചു. എ.ഡി.ജി.പി ബി.സന്ധ്യയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു, സെന്‍കുമാര്‍ നടിയെക്കുറിച്ച് മോശമായി പരാമര്‍ശിച്ചത്.
സെന്‍കുമാറിന് എതിരെ ഗുരുതര പരാമര്‍ശങ്ങള്‍ അടങ്ങുന്ന നാല് പേജുള്ള റിപ്പോര്‍ട്ട് ബി.സന്ധ്യ നേരത്തേതന്നെ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ടെന്നാണ് സൂചന. നേരത്തെ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവും സെന്‍കുമാറിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.













