നടിയെ തട്ടിക്കൊണ്ടു പോയ കേസിൽ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു.ഗൂഢാലോചന ഇല്ലെന്നും പൾസർ സുനി നേരിട്ട് ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് സംഭവമെന്നുമാണ് പൊലീസിന്റെ അന്തിമ നിഗമനം.കേസ് ഏഴു പേരിൽ മാത്രം ഒതുങ്ങും.
ഗൂഢാലോചന ഉണ്ടെന്നായിരുന്നു പൊലീസ് ആദ്യം പറഞ്ഞിരുന്നത്.നടിയുടെ സുഹൃത്ത് മഞ്ജു വാര്യർ അടക്കം സംഭവത്തിൽ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ചിരുന്നു.എന്നാൽ ഗൂഢാലോചന തെളിയിക്കാനുളള മൊഴിയോ തെളിവോ പൊലീസിന് ലഭിച്ചില്ല.ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാവും പൊലീസ് കുറ്റപത്രം സമർപ്പിക്കുക.

സംഭവത്തിന്റെ വീഡിയോ കണ്ടെടുത്തതാണ് പൊലീസിന്റെ ശ്രദ്ധേയമായ നേട്ടം.ഉന്നത ഉദ്യോഗസ്ഥർ നേരിട്ട് ഇടപെട്ടാണ് കുറ്റുപത്രം സമർപ്പിക്കുന്നത്.













