നടിക്കെതിരായ ആക്രമണം: ആരോപണത്തിനെതിരെ ദിലീപ് ഡി.ജി.പിക്ക് പരാതി നല്‍കി


നടിക്കെതിരായ ആക്രമണവുമായി ബന്ധപ്പെടുത്തിയ കേസില്‍ തന്റെ പേര് വലിച്ചിഴച്ചതിനെതിരെ നടന്‍ ദിലീപ് ഡി.ജി.പിക്ക് പരാതി നല്‍കി. ഡെിജിപി ലോക്‌നാഥ് ബെഹ്‌റക്ക് രേഖാമൂലമാണ് ഇദ്ദേഹം പരാതി നല്‍കിയത്. സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ വ്യാജപ്രചാരണം നടക്കുന്നതായും അദ്ദേഹം പരാതിയില്‍ വ്യക്തമാക്കുന്നു.
ദിലീപിനെ പൊലിസ് ചോദ്യം ചെയ്‌തെന്ന വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു.
സംഭവത്തില്‍ ദിലീപിനെ വലിച്ചിഴച്ചതും ക്രൂശിച്ചതും അദ്ദേഹത്തിന് കടുത്ത മാനസിക സംഘര്‍ഷമുണ്ടാക്കിയെന്ന് ലാല്‍ പറഞ്ഞു.
ദിലീപിനെ ചോദ്യം ചെയ്തിട്ടില്ലെന്ന് പൊലിസ് തന്നെ വ്യക്തമാക്കിയിട്ടും വാര്‍ത്തകള്‍ വരികയാണ്. ദിലീപിനെ വിളിച്ച് സംസാരിച്ചിരുന്നുവെന്നും വേറൊരു ലോകത്താണ് ദിലീപെന്നും ലാല്‍ പറഞ്ഞു. കടുത്ത രോഷവും എല്ലാം നശിപ്പിക്കാനുളള വേദനയുമാണ് ദിലീപിനുളളത്. പ്രതിയെ പിടികൂടുന്ന നിമിഷം വരെ ദിലീപ് അനുഭവിക്കുന്ന വേദന, അതിലൂടെ പോയവര്‍ക്ക് മാത്രമെ അറിയുകയുളളുവെന്നും ലാല്‍ പറഞ്ഞു. ആ വേദന തനിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.




Sharing is Caring