നടിക്കെതിരായ അക്രമം: നടന്‍ ദിലീപിന്റെയും നാദിര്‍ഷയുടെയും മൊഴിയെടുക്കല്‍ മണിക്കൂറുകള്‍ പിന്നിട്ടു…


നടിക്കെതിരായ അക്രമണത്തില്‍ നടന്‍ ദിലീപിന്റെയും നാദിര്‍ഷയുടെയും മൊഴിയെടുക്കല്‍ തുടരുന്നു. എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ ആലുവ പോലീസ് ക്ലബിലാണ് മൊഴിയെടുക്കല്‍ നടക്കുന്നത്. നടിയെ അക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനാ കേസിലാണ് ഇവരുടെ മൊഴിയെടുക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. ഉച്ചയ്ക്ക് ഒരു മണിയോടെ ആരംഭിച്ച മൊഴിയെടുക്കല്‍ ഉച്ചതിരിഞ്ഞും തുടര്‍ന്നു. രണ്ടു ഉദ്യോഗസ്ഥ സംഘങ്ങളായി രണ്ടു മുറികളിലായാണ് മൊഴിയെടുക്കുന്നത്. അതേസമയം സുനിയുടെ സഹതടവുകാരന്‍ തന്നെ ഫോണില്‍ വിളിച്ച് ഭീഷണിയറിച്ച പരാതിയിലാണ് മൊഴിയെടുക്കുന്നതെന്നാണ് ദിലീപ് മാധ്യമങ്ങളോട് പറഞ്ഞത്. നടിയെ അക്രമിച്ചതില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്ന പ്രതി പള്‍സര്‍ സുനി പോലീസിന് നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടന്റെയും സംവിധായകന്റെയും മൊഴിയെടുക്കുന്നത്.




Sharing is Caring