നടി ആക്രമിക്കപ്പെട്ട സംഭവം ദിലീപ് നേരത്തേ അറിഞ്ഞു… പള്‍സര്‍ സുനിയുടെ മൊഴി വഴിത്തിരിവാകുന്നു


നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വീണ്ടും ഞെട്ടിപ്പിക്കുന്ന വഴിത്തിരിവ്. സംഭവം സിനിമ താരം ദിലീപ് നേരത്തേ അറിഞ്ഞിരുന്നു എന്നാണ് പള്‍സര്‍ സുനി ഇപ്പോള്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
നേരത്തേ തന്നെ ദിലീപിന്റെ പേര് പലരും ഈ വിഷയത്തില്‍ ഉന്നയിച്ചിരുന്നു. പക്ഷേ അത് തെളിയിക്കാനുള്ള വിവരങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പള്‍സര്‍ സുനി നല്‍കിയ മൊഴി ഞെട്ടിപ്പിക്കുന്നതാണ്.
ഈ സാഹചര്യത്തില്‍ ദിലീപിനെ കേസില്‍ പ്രതിചേര്‍ക്കുമോ എന്ന കാര്യം വ്യക്തമല്ല. എന്നാല്‍ രണ്ട് ദിവസത്തിനുള്ളില്‍ ദിലീപിനെ ചോദ്യം ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്.




Sharing is Caring