ശബരിമലയിലെ കൊടിമരം നശിപ്പിച്ച സംഭവം: ആചാരമാണ്; അട്ടിമറിയല്ലെന്ന് പോലീസ്


ശബരിമല സന്നിധാനത്ത് പുനപ്രതിഷ്ഠ നടത്തിയ സ്വര്‍ണ കൊടിമരത്തിനു കേടുവരുത്തിയ സംഭവം അട്ടിമറിയല്ലെന്നു പോലീസ്. വിശ്വാസികള്‍ ആചാരത്തിന്‍റെ ഭാഗമായി ദ്രാവകം ഒഴിച്ചതാണെന്നും സംഭവം അട്ടിമറിയല്ലെന്നും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അറിയിച്ചു. വിശ്വാസത്തിന്‍റെ ഭാഗമായാണ് നവധാന്യത്തോടൊപ്പം ദ്രാവകമൊഴിച്ചതെന്നു പിടിയിലായ ആന്ധ്രാ സ്വദേശികള്‍ പോലീസില്‍ മൊഴിനല്‍കിയിരുന്നു.


സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ ആന്ധ്രാ സ്വദേശികള്‍ക്കെതിരെ പോലീസ് കേസെടുത്തു. ജാമൃമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് ഏടുത്തിരിക്കുന്നത്. പൊതുമുതല്‍ നശിപ്പിക്കുക, വിശ്വാസം വ്രണപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഞായറാഴ്ചയാണ് പോലീസ് അഞ്ച് ആന്ധ്രാ സ്വദേശികളെ കസ്റ്റഡിയില്‍ എടുത്തത്. പന്പ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍നിന്നാണ് ഇവരെ പിടികൂടിയത്.




Sharing is Caring