നടി അനശ്വര വിവാഹിതയാകുന്നു…


ഓര്‍മയില്‍ ഒരു ശിശിരം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നേടിയ നടി അനശ്വര വിവാഹിതയാകുന്നു. മറ്റെെന്‍ എഞ്ചിനീയറായ ദിന്‍ഷിത്ത് ദിനേശാണ് വരന്‍.


തിങ്കളാഴ്ച അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വിവാഹനിശ്ചയം നടന്നു. അടുത്ത വര്‍ഷമായിരിക്കും വിവാഹം
അന്തരിച്ച വിവേക് ആര്യന്‍ സംവിധാനം ചെയ്ത ചിത്രമായ ഓര്‍മയില്‍ ഒരു ശിശിരം 2019 ലാണ് റിലീസായത്. ദീപക് പറമ്ബോലായിരുന്നു ചിത്രത്തിലെ നായകന്‍.


ജീത്തു ജോസഫിന്റെ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന വിവേകിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു ഈ ചിത്രം. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 22-ന് ഇരുചക്രവാഹനത്തില്‍ നിന്ന് വീണ് പരിക്കേറ്റുണ്ടായ അപകടത്തിലാണ് വിവേക് മരിക്കുന്നത്.



Sharing is Caring