ജിഷിന്റെ പെണ്‍ വേഷത്തിലുള്ള ചിത്രം കണ്ടു വിവാഹ ആലോചനയുമായി ആരാധകര്‍


മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതമായ താരദമ്ബതികളാണ് ജിഷിനും വരദയയും. ഇവരുടെ മകന്‍ ജിയാനും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവനാണ്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ജിഷിന്‍. ടിക് ടോക് വീഡിയോകളും ചിത്രങ്ങള്‍ക്കുമൊപ്പം രസകരമായ കുറിപ്പും ജിഷിന്‍ ആരാധകര്‍ക്ക് മുമ്ബില്‍ പങ്കുവയ്ക്കാറുണ്ട്.


അടുത്തിടെ വരദയുടെ വീഡിയോക്കൊപ്പം ജിഷിന്‍ കുറിച്ചതും ഏറെ വൈറലായിരുന്നു. ‘പ്രിയപ്പെട്ടവ പലതും ഉണ്ടാവാം.. പക്ഷെ എന്റെ ലോകത്ത് നിന്നെക്കാള്‍ പ്രിയപ്പെട്ടതായി എനിക്ക് മറ്റൊന്നും ഇല്ല’- എന്നായിരുന്നു ജിഷിന്‍ കുറിച്ചിരുന്നത്.


ഇപ്പോഴിതാ ജിഷിന്‍ പങ്കുവച്ച ഒരു ചിത്രമാണ് ആരാധകര്‍ക്കിടയില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്. ‘എന്റെ നേര്‍പെങ്ങളാ. അഭിനയിക്കാന്‍ വിട്ടാലോ എന്നൊരു ആലോചന. നല്ല പ്രൊജക്റ്റ്‌ വല്ലോം ഉണ്ടെങ്കില്‍ ഡയറക്ടേഴ്സ് വിളിക്കണേ’- എന്നാണ് ജിഷിന്‍ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. ജിഷിന്റെ പെണ്‍ വേഷത്തിലുള്ള ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. വിവാഹം ആലോചിച്ചും, വരദയേക്കാള്‍ സുന്ദരിയാണെന്നും പറഞ്ഞുള്ള ട്രോളുകളുമായാണ് ആരാധകര്‍ എത്തിയിരുന്നു.



Sharing is Caring