ധോണി ഏകദിന, ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു


മഹേന്ദ്രസിങ് ധോണി ഇന്ത്യയുടെ ഏകദിന, ടി20 ടീമുകളുടെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു. നേരത്തെ ടെസ്റ്റില്‍ നിന്ന് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുകയും വിരമിക്കുകയും ചെയ്ത ധോണി അപ്രതീക്ഷിത തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു.


ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്ന് ധോണി ബി.സി.സി.ഐയെ അറിയിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരേയുള്ള ഏകദിന, ടി20 പരമ്പരകളില്‍ ധോണി മത്സരിക്കുമെന്ന് ബി.സി.സി.ഐ അറിയിച്ചു.


വെള്ളിയാഴ്ച്ച സെലക്ഷന്‍ കമ്മിറ്റി ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണ് ധോണി സ്ഥാനം ഒഴിഞ്ഞത്. ടെസ്റ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണക്കപ്പെടുന്ന താരം. നിലവില്‍ ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യ നടത്തുന്ന മികച്ച പ്രകടനവും കോഹ്‌ലിക്ക് ഗുണകരമാവും. അതേസമയം ധോണിയുടെ കീഴില്‍ ഇന്ത്യ രണ്ടു ലോകകപ്പ് നേടിയിരുന്നു. ടി20 ലോകകപ്പ്, 50 ഓവര്‍ ലോകകപ്പ് എന്നിവയാണ് ടീം സ്വന്തമാക്കിയത്. രണ്ടു ലോകകപ്പുകള്‍ ഇന്ത്യക്ക് നേടിത്തന്ന ആദ്യ നായകനും ധോണിയാണ്.



Sharing is Caring