പയ്യന്നൂരിലെ ധനരാജിന്റെ കൊലപാതകം ആര്‍എസ്എസ് – ബിജെപി നേതൃത്വം ആസൂത്രണം ചെയ്തതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ആസൂത്രണം ചെയ്തവരെ നിയമത്തിന് മുന്നിലെത്തിക്കണം. പ്രതികളെ സഹായിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. ഇക്കാര്യത്തില്‍ തെറ്റ് തിരുത്താന്‍ പൊലീസ് തയ്യാറാകണം. ധനരാജിന്റെ വീട് സന്ദര്‍ശിച്ച ശേഷം പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.












