സാമൂഹ്യപ്രവർത്തക ദയാബായിയുടെ ജീവിതം സിനിമയാക്കുന്നു. മേഴ്സി മാത്യുവെന്ന മലയാളി വനിതയിൽനിന്നു ദയാബായിയിലേക്കുള്ള പരിണാമമാണു സിനിമയുടെ പ്രമേയം. ആലപ്പുഴക്കാരനായ ശ്രീവരുണാണു സംവിധായകൻ. സിനിമാതാരവും മോഡലുമായ ബിഡിറ്റാബാഗാണു ദയാബായിയായി വേഷമിടുന്നത്.
ദയാബായി എന്ന പേരിൽത്തന്നെയാണു ചിത്രം ഹിന്ദിയിൽ പ്രദർശനത്തിനെത്തുക. ദയാബായി 35 വർഷമായി താമസിക്കുന്ന മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലെ ബറൂണ് ഗ്രാമത്തിലും, മുംബൈ, കൊൽക്കത്ത, ജന്മനാടായ കോട്ടയം എന്നിവിടങ്ങളിലുമാണു സിനിമ ചിത്രീകരിക്കുക.














