ദേശീയ വാഹന പണിമുടക്ക്: എം.ജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാല പരീക്ഷകള്‍ മാറ്റി


ദേശീയ വാഹന പണിമുടക്കു മൂലം എംജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍ ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതികള്‍ പിന്നീടു പ്രസിദ്ധീകരിക്കും.


ചൊവ്വാഴ്ച്ച നടത്താനിരുന്ന ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് സപ്രിമെന്ററി പരീക്ഷകളും പരീക്ഷ ബോര്‍ഡ് മാറ്റിവെച്ചിട്ടുണ്ട്.




Sharing is Caring