ദേശീയ പതാകയെ അടിവസ്ത്രത്തോട് ഉപമിച്ച് ബി.ജെ.പി നേതാവ് വിവാദത്തില്‍


ദേശീയ പതാകയെ അടിവസ്ത്രത്തോട് ഉപമിച്ച ബിജെപി നേതാവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ബിജെപി അസ്സം യൂണിറ്റ് അധ്യക്ഷന്‍ രഞ്ജിത്ത് ദാസ് ആണ് ദേശീയ അടിവസ്ത്രത്തോട് ഉപമിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തി വിവാദത്തിലായിരിക്കുന്നത്.


റിപ്പബ്ലിക് ദിനത്തില്‍ അസമിലെ ബിജെപി ആസ്ഥാനത്ത് ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തിയ സംഭവത്തെക്കുറിച്ച് പ്രതികരിക്കവെയാണ് രഞ്ജിത് ദാസിന്റെ വിവാദ പ്രസ്താവന.


പതാക ഉയര്‍ത്തിയതിലെ തകരാര്‍ ശ്രദ്ധയില്‍പ്പെട്ട ഉടന്‍തന്നെ താന്‍ അതിനെക്കുറിച്ച് ബന്ധപ്പെട്ടവരോട് അന്വേഷിച്ചു. അത് തയ്യാറാക്കിയ ആള്‍ തന്നോട് ക്ഷമാപണം നടത്തിയതായും ചിലപ്പോഴൊക്കെ നാം അകത്തിടേണ്ട അടിവസ്ത്രം പുറത്തിട്ടതു പോലെ കണ്ടാല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞതായും രഞജിത് ദാസ് പറഞ്ഞു.

ദേശീയ പതാക തലതരിച്ച് ഉയര്‍ത്തിയതും അധിക്ഷേപകരമായ പ്രസ്താവന നടത്തിയതും രാഷ്ട്രത്തോടുള്ള കടുത്ത അവഹേളനമാണെന്ന് അസം കോണ്‍ഗ്രസ് പ്രസിഡന്റ് രിപുന്‍ ബോറ പ്രതികരിച്ചു



Sharing is Caring