ദേശീയ പണിമുടക്ക് രണ്ടാംദിവസം: ഗ്രാമീണ മേഖലയില്‍ പൂര്‍ണ്ണം; നഗരങ്ങളില്‍ സമ്മിശ്ര പ്രതികരണം


ദേശീയ പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ മലബാറില്‍ ഭാഗികം. പലയിടങ്ങളിലും കടകള്‍ തുറന്നു. കോഴിക്കോട് നഗരത്തില്‍ ചുരുക്കം ചില സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നടത്തി. അതേസമയം ഗ്രാമീണ മേഖലയില്‍ പണിമുടക്ക് പൂര്‍ണമാണ്. ഇന്നലെ ഹര്‍ത്താലായി മാറിയിരുന്ന പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ സമ്മിശ്രപ്രതികരണമാണ് നല്‍കുന്നത്. കോഴിക്കോട്ട് റെയില്‍വേസ്‌റ്റേഷന്‍, മെഡിക്കല്‍ കോളജ് എന്നിവടങ്ങളില്‍ സ്വകാര്യബസ്സുകള്‍ സിറ്റി സര്‍വീസ് നടത്തി.ഓട്ടോറിക്ഷകളും കൂടുതല്‍ സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങിയിട്ടുണ്ട്. റെയില്‍ ഗതാഗതത്തേയും സമരം സാരമായി ബാധിച്ചിട്ടില്ല. എന്നാല്‍ ഗ്രാമ പ്രദേശങ്ങളില്‍ ഇപ്പോഴും സ്വകാര്യബസ്സുകള്‍ ഓടാത്തത് ജനജീവിതത്തെ തടസ്സപ്പെടുത്തി. മിക്കയിടങ്ങളിലും കടകള്‍ തുറന്നു. മിഠായിത്തെരുവിലടക്കം പൊലീസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്. കൊയിലാണ്ടിയില്‍ തുറന്ന കടകള്‍ സമരാനുകൂലികള്‍ അടപ്പിച്ചു. ഇന്ന് കൂടുതല്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുമെന്ന് സംഘടനകള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.വയനാട്ടിലെ തോട്ടം മേഖലകളില്‍ ഇന്നും തൊഴിലാളികള്‍ ജോലിക്കെത്തിയില്ല. എങ്കിലും ടൂറിസം മേഖലയിലേക്ക് വിനോദ സഞ്ചാരികള്‍ എത്തുന്നുണ്ട്.പയ്യന്നൂരിലും പാലക്കാടും സമരാനുകൂലികള്‍ ട്രെയിനുകള്‍ തടഞ്ഞു.




Sharing is Caring