ദേശാഭിമാനി ചീഫ് എഡിറ്ററായി പി രാജീവ് ചുമതലയേറ്റു


കൊച്ചി: ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായി സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവ് ചുമതലയേറ്റു.ഉച്ചയ്ക്കുശേഷം തിരുവനന്തപുരം ഓഫീസില്‍ എത്തിയാണ് ചുമതല ഏറ്റത്.


ജനറല്‍ മാനേജര്‍ കെജെ തോമസ് ചടങ്ങില്‍ അധ്യക്ഷനായി.റെസിഡന്റ് എഡിറ്റര്‍ പിഎം മനോജ് സ്വാഗതം പറഞ്ഞു. പത്രത്തിന്റെ മുന്‍ റസിഡന്റ് എഡിറ്ററാണ് പി രാജീവ്.




Sharing is Caring