ദുബായില്‍ നിന്നും ബഹ്‌റൈനില്‍ നിന്നും ഇന്ന് രണ്ട് വിമാനം


വന്ദേ ഭാരത് ദൗത്യത്തില് തിങ്കളാഴ്ച ഗള്ഫില്നിന്ന് കേരളത്തിലേക്ക് രണ്ടു വിമാനങ്ങള്. ദുബായില്നിന്ന് കൊച്ചിയിലേക്കും ബഹ്റൈനില്നിന്ന് കോഴിക്കോട്ടേക്കുമാണ് എയര് ഇന്ത്യാ എക്സ്പ്രസ് സര്വീസ്. അതേസമയം, മെയ് 16നും 22നും രണ്ടു വിമാനങ്ങള് കൂടി ബഹ്റൈനില് നിന്നും പ്രവാസികളെ ഒഴിപ്പിക്കാന് കേന്ദ്ര വ്യോമയാന മന്ത്രാലയം അനുവദിച്ചതായി റിപ്പോര്ട്ടുണ്ട്.


ഞായറാഴ്ച ദുബായില്നിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തില് 177 യാത്രക്കാര്ക്ക് ടിക്കറ്റ് നല്കി. ഉച്ചയ്ക്ക് 1.15-ന് പറന്നുയരും.
ബഹ്റൈനില്നിന്നുള്ള രണ്ടാംവിമാനത്തില് 180 മുതിര്ന്നവരും നാല് കുഞ്ഞുങ്ങളും ഉണ്ട്. ബഹ്റൈന് സമയം വൈകീട്ട് 4.30-ന് പുറപ്പെട്ട് ഇന്ത്യന്സമയം രാത്രി 11.20-ന് കോഴിക്കോട്ട് ഇറങ്ങും.


ബഹ്റൈനില് എല്ലാ യാത്രക്കാര്ക്കും ടിക്കറ്റ് നല്കിയതായി എയര് ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. എംബസി തയ്യാറാക്കിയ മുന്ഗണന പട്ടിക പ്രകാരമാണ് ടിക്കറ്റ് നല്കിയത്. ഗര്ഭിണികളും ജോലി നഷ്ടപ്പെട്ടവരും രോഗികളും ഇതിലുണ്ട്.
മെയ് 13 വരെയുള്ള ആദ്യ ഘട്ടത്തില് ബഹ്റൈനില് നിന്ന് രണ്ട് വിമാനങ്ങള് മാത്രമാണ് അനുവദിച്ചത്. 14,000 പേരാണ് എംബസിയില് നാട്ടില് പോകാനായി രജിസ്റ്റര് ചെയ്തത്.



Sharing is Caring