തൃശ്ശൂര്‍: എഴുത്തുകാരിയും കേരളവര്‍മ്മ കോളജ് അധ്യാപികയുമായ ദീപ നിശാന്തിനു നേരെ വധഭീഷണി മുഴക്കിയ ബിജെപി ഐടി സെല്‍ പ്രവര്‍ത്തകനെ പൊലിസ് അറസ്റ്റ് ചെയ്തു.
ഫേസ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ തിരുവനന്തപുരം സ്വദേശി ബിജു നായരാണ് അറസ്റ്റിലായത്. ബിജുവിനെ പിന്നീട് ജാമ്യത്തില്‍ വിട്ടു.ദീപ നിശാന്തിന്റെ പരാതിയില്‍ തൃശ്ശൂര്‍ വെസ്റ്റ് പൊലിസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.














