ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി പോലീസ് കസ്റ്റഡിയില്‍?


കൊച്ചിയില്‍ നടിയാക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി പോലീസ് കസ്റ്റഡിയില്‍ എന്നു സൂചന. അപ്പുണ്ണിയും ദിലീപും പള്‍സര്‍ സുനിയും ചേര്‍ന്നാണു ഗൂഢാലോചന നടത്തിയത് എന്നു പോലീസ് സംശയിക്കുന്നു.


കൊച്ചിയിലെ ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധം ഉള്ള ആളാണ് അപ്പുണ്ണി എന്നു പോലീസ് സംശയിക്കുന്നു. അപ്പുണ്ണിയേയും ദിലീപിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം എന്നും പറയുന്നു.


അപ്പുണ്ണി പോലീസ് കസ്റ്റഡിയിലാണെങ്കില്‍ കൊച്ചിയില്‍ നടിയാക്രമിക്കപ്പെട്ട സംഭവത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തു വരുമെന്നു കരുതുന്നു.



Sharing is Caring