ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി നിലമ്പൂരില്‍!പോലീസ് പിന്നാലെ…ഉടന്‍ വലയിലാകും?


നടിയെ ആക്രമിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെക്കുറിച്ച്‌ പോലീസിന് രഹസ്യവിവരം ലഭിച്ചതായി സൂചന. സുനില്‍ രാജ് എന്ന അപ്പുണ്ണി നിലമ്ബൂരിനടുത്തെ രഹസ്യ കേന്ദ്രത്തില്‍ ഒളിവില്‍ കഴിയുന്നതായാണ് വിവരം.
നിലമ്ബൂര്‍ നാടുകാണി ചുരത്തിന് സമീപം തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന ദേവാലയില്‍ അപ്പുണ്ണിയെ കണ്ടതായി പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിലമ്ബൂരിലും പരിസര പ്രദേശങ്ങളിലും മലപ്പുറം പോലീസ് കനത്ത നിരീക്ഷണമേര്‍പ്പെടുത്തിയിരുന്നു. രണ്ടു ദിവസമായി മലപ്പുറം പോലീസിന്റെ നേതൃത്വത്തില്‍ ദേവാലയിലും അന്വേഷണം നടന്നുവരികയാണ്. അപ്പുണ്ണി പിടിയിലായാല്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട നിര്‍ണ്ണായക തെളിവുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.


അപ്പുണ്ണി നിലമ്ബൂരിലുണ്ടെന്ന വിവരം ലഭിച്ചതോടെ മലപ്പുറം പോലീസിന്റെ നേതൃത്വത്തില്‍ നിലമ്ബൂരിലും ദേവാലയിലും കനത്ത നിരീക്ഷണമേര്‍പ്പെടുത്തിയിരുന്നു.നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന സംഘത്തിലെ ചില പോലീസ് ഉദ്യോഗസ്ഥരും നിലമ്ബൂരിലെത്തിയിട്ടുണ്ട്. മലപ്പുറം പോലീസിന്റെ പ്രത്യേക സംഘവും നിലമ്ബൂരില്‍ തമ്ബടിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.


നടിയെ ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയില്‍ പ്രധാന പങ്കാളിയാണ് അപ്പുണ്ണി. ഇയാളെ പിടികൂടാനായാല്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിയാനാകുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.അപ്പുണ്ണി നിലമ്ബൂരിലുണ്ടെന്ന വിവരം ലഭിച്ചതോടെ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അപ്പുണ്ണിയെ ഉടന്‍ പിടികൂടുമെന്നാണ് സൂചന.
ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഒളിവില്‍ കഴിയുന്ന ദേവാല പ്രധാനപ്പെട്ട സിനിമാ ലൊക്കേഷനാണ്. മലയാളത്തിലെ പല സിനിമകളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട പലരും ഊട്ടിയോട് ചേര്‍ന്ന പ്രദേശമായ ദേവാലയില്‍ താമസിക്കുന്നുണ്ട്.



Sharing is Caring