ദിലീപിന് വീണ്ടും വിദേശത്ത് പോകാന്‍ അനുമതി


നടിയെ ആക്രമിച്ച കേസില്‍ വിചാരണ നേരിടുന്ന നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ വീണ്ടും അനുമതി. പുതിയ സിനിമയുടെ പ്രചാരണത്തിനായാണ് ദിലീപിന് അനുമതി ലഭിച്ചത്. യുഎഇ, ഖത്തര്‍ എന്നിവടങ്ങിലേക്കാണ് യാത്ര. ഈ മാസം 15മുതല്‍ പത്ത് ദിവസത്തേക്കാണ് വിദേശയാത്ര നടത്താന്‍ തീരുമാനം.മുന്‍പും വിദേശയാത്ര ചെയ്യാന്‍ അനുമതി നല്‍കണമെന്നാവശ്യപെട്ട് ദിലീപ് കോടതിയെ സമീപിച്ചിരുന്നു. അന്നും കോടതി ദിലീപിന് അനുമതി നല്‍കിയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ രഹസ്യ വിചാരണ നടത്താമെന്ന് എറണാകുളം സിബിഐ വിചാരണ കോടതി ഏപ്രില്‍ അഞ്ചിന് ഉത്തരവിട്ടിരുന്നു. കേസിന്റെ പ്രത്യേക സ്വഭാവം പരിഗണിച്ചാണ് കോടതി തീരുമാനം. ദിലീപ് ആവശ്യപ്പെട്ട രേഖകള്‍ കൈമാറാമെന്നും അതില്‍ തടസമില്ലെന്നും കോടതി അറിയിച്ചു.എന്നാല്‍ ഏതൊക്കെ രേഖകളാണ് കൈമാറാന്‍ കഴിയാത്തതെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.കേസിലെ മുഴുവന്‍ പ്രതികളോടും ഇന്ന് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും ആരും ഹാജരായില്ല. കേസില്‍ ദിലീപിനെതിരെ ഉടന്‍ കുറ്റം ചുമത്തില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഇന്നലെ അറിയിച്ചിരുന്നു. സുപ്രീം കോടതിയിലെ ഹര്‍ജി തീര്‍പ്പാക്കുന്നതു വരെ കുറ്റം ചുമത്തരുതെന്ന ദിലീപിന്റെ ആവശ്യത്തെ തുടര്‍ന്നാണിത്.ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.




Sharing is Caring