ചെന്നൈ നഗരവാസികള്‍ക്ക് ദാഹമകറ്റാന്‍ വെള്ളവുമായി ആദ്യ ട്രെയിന്‍ പുറപ്പെട്ടു


രൂക്ഷമായ വരള്‍ച്ച നേരിടുന്ന ചെന്നൈ നഗരത്തിലേക്ക്​ വെള്ളവുമായി ആദ്യ ട്രെയിന്‍ പുറപ്പെട്ടു. വെല്ലൂര്‍ ജില്ലയിലെ ജോലാര്‍പേട്ട റെയില്‍വേ സ്​റ്റേഷനില്‍ നിന്നും 25 ലക്ഷം ലിറ്റര്‍ വെള്ളവുമായാണ് വെള്ളിയാഴ്ച രാവിലെ ട്രെയിന്‍ ചെന്നൈയിലേക്ക് യാത്രതിരിച്ചത്. ചെന്നൈയിലെ വില്ലിവാക്കത്തെ നോര്‍ത്ത് ജഗന്നാഥ് നഗറിലാണ് വെള്ളം എത്തിക്കുന്നത്. വെള്ളവുമായി എത്തുന്ന ആദ്യ ട്രെയിന്‍ മന്ത്രി എസ്.പി. വേലുമണിയുടെ നേതൃത്വത്തില്‍ സ്വീകരിക്കും. 204 കിലോമീറ്റര്‍ പിന്നിട്ട് ചെന്നൈയിലെത്താന്‍ അഞ്ച് മുതല്‍ ഏഴ് മണിക്കൂര്‍ വരെ എടുക്കും.അതേസമയം ഒരു ട്രിപ്പിന് റെയില്‍വെ ഈടാക്കുന്നത് 8.6 ലക്ഷം രൂപയാണ്. ഒരു ലിറ്റര്‍ എത്തിക്കുന്നതിന് ഖജനാവില്‍ നിന്ന് ചെലവാകുന്നത് 34 പൈസയാണ്. ഇതിനായി തമിഴ്നാട് സര്‍ക്കാര്‍ ആകെ 65 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്.




Sharing is Caring