ദിലീപിനെ ഇന്നു തന്നെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും


യുവനടിയെ അക്രമിച്ച കേസില്‍ അറസ്റ്റിലായ പ്രമുഖ നടന്‍ ദിലീപിനെ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്‌തേക്കും.
ഗൂഡാലോചന കേസിലാണ് അറസ്റ്റ്. ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് അന്വേഷണ സംഘം. ദിവസങ്ങളായുള്ള അഭ്യൂഹത്തിനൊടുവിലാണ് അറസ്റ്റുണ്ടായിരിക്കുന്നത്. രഹസ്യ കേന്ദ്രത്തില്‍ വെച്ച് രാവിലെ മുതല്‍ ദിലീപിനെ ചോദ്യം ചെയ്യുകയായിരുന്നു.
ദിലീപിനെ ആലുവ പൊലീസ് ക്ലബിലെത്തിച്ചിട്ടുണ്ട്. വലിയ പൊലീസ് സന്നാഹം പൊലീസ് ക്ലബിന് മുന്നിലുണ്ട്. ദിലീപിന്റെ അറസ്റ്റ് മുഖ്യമന്ത്രിയുടെ ഓഫിസും സ്ഥിരീകരിച്ചിട്ടുണ്ട്. മലയാള സിനിമയില്‍ ഉണ്ടാവാത്ത സംഭവമാണ് നടിയ്ക്ക് നേരിട്ട പീഡനവും തുടര്‍ന്നുണ്ടായ പ്രമുഖ നടന്റെ അറസ്റ്റും. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിന്റെ അറസ്റ്റുണ്ടായിരിക്കുന്നത്. ഐ ജിയും എ ഡി ജി പിയും പൊലീസ് ക്ലബിലെത്തുമെന്നാണ് വിവരം.




Sharing is Caring