ദിലീപിനായി ദുര്യോധനനും വഴിപാട്


നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനു ജാമ്യം ലഭിക്കാനായി പോരുവഴി പെരുവിരുത്തി മലനടയില്‍ വഴിപാട്. ദക്ഷിണ ഭാരതത്തിലെ ഏക ദുര്യോധന ക്ഷേത്രമാണ് ഇത്.


അടുക്കും കള്ളും വഴിപാടാണ് പേരു വെളിപ്പെടുത്താന്‍ തയാറാകാത്ത ആരാധകന്‍ നടത്തിയത്. ക്ഷേത്രത്തിലെ പ്രധാന വഴിപാടാണിത്. കമ്പ്യൂട്ടറില്‍ നിന്ന് ലഭിക്കുന്ന രസീതില്‍ ദിലീപ് എന്നു ചേര്‍ത്തിരുന്നു. ഇതിനായി ക്ഷേത്രത്തില്‍ തുക അടയ്ക്കുകയും ചെയ്തു. പിന്നീട് രസീതില്‍ പേന കൊണ്ട് സിനിമാ നടന്‍ ദിലീപിന് ജാമ്യം ലഭിക്കണം എന്ന് എഴുതിച്ചേര്‍ത്ത് പൂജയ്ക്കായി നല്‍കി.
ദുര്യോധനനാണ് ഇവിടുത്തെ ആരാധനാമൂര്‍ത്തി.


കള്ളും അടുക്കും പ്രധാന വഴിപാടാണെന്ന് മനസിലാക്കിയാണ് ദിലീപിന്റെ കടുത്ത ആരാധകന്‍ വഴിപാട് നടത്തിയത്. അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്ന സാഹചര്യത്തിലാണ് ആരാധകന്റെ വഴിപാട്. ആരാധകന്‍ പക്ഷേ പേരു വിവരം വെളിപ്പെടുത്താന്‍ തയ്യാറായില്ല.



Sharing is Caring