ദളിതരെ പൂജാരിയാക്കിയ സര്‍ക്കാരിന്റെ തീരുമാനം ശരിയാണ്, സുരേഷ് ഗോപി പറഞ്ഞത് വിവരക്കേട്: കെ പി ശശികല


അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിച്ച് ശബരിമലയില്‍ പൂജാകര്‍മങ്ങള്‍ ചെയ്യണമെന്ന എം പിയും നടനുമായ സുരേഷ് ഗോപിയുടെ പ്രസ്താവനയെ എതിര്‍ത്തുകൊണ്ട് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല രംഗത്ത്. ആധ്യാത്മിക കാര്യങ്ങളില്‍ സുരേഷ് ഗോപിയുള്ള വിവരക്കേടു കൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്നും ശശികല വ്യക്തമാക്കി.


കേരളത്തില്‍ ദളിതര്‍ക്കും പൂജ ചെയ്യാമെന്ന് തെളിയിച്ച പിണറായി സര്‍ക്കാരിന്റെ തീരുമാനം ശരിയാണെന്നും നടപടി അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും ശശികല വ്യക്തമാക്കി. ദളിതര്‍ എന്നല്ല, പൂജാരിമാരായി വരുന്ന എല്ലാവരും ബ്രാഹ്മണരാണെന്നും ബ്രാഹ്മണ്യം കര്‍മം കൊണ്ട് നേടുന്നതാണെന്നും ശശികല വ്യക്തമാക്കി.




Sharing is Caring