ന്യൂഡല്‍ഹി: ദളിതരെ കോണ്‍ഗ്രസ് അവഗണിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദളിത് വിഭാഗത്തില്‍നിന്നു ഏറ്റവും കൂടുതല്‍ ജനപ്രതിനിധികള്‍ ഉള്ളത് ബിജെപിയിലാണ്. ദളിത് വിഭാഗങ്ങളുടെ ഉന്നമനത്തിനായി ബിജെപി പ്രതിജ്ഞാബദ്ധമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമോ ആപ്പ് വഴി ദളിത് നേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.













