മംഗളൂരു: ദലിത് യുവാവിനെ പ്രണയിച്ചതിനെ തുടര്‍ന്ന പിതാവ് മകളെ വിഷം കൊടുത്തു കൊന്നു. എച്ച്.ഡി കൊട്ട താലൂക്കില്‍ ഗൊള്ളനബീഡു ഗ്രാമത്തിലാണ് സുഷ്മ എന്ന 22കാരിയാണ് കൊല്ലപ്പെട്ടത്. പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ കൂട്ടാക്കാത്ത യുവതിയെ പിതാവ് ആഹാരത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തി തീയിടുകയായിരുന്നു. പിതാവ് കുമാറിനെ പൊലിസ് അറസ്റ്റ് ചെയ്തു.
ഫെബ്രുവരി 22നാണ് കോലപാതകം നടന്നത്. സ്വന്തം പാടത്തു വെച്ചു തന്നെയാണ് മൃതദേഹം കത്തിച്ചത്. സംഭവം ആദ്യം ആരും അറിഞ്ഞിരുന്നില്ല. പിന്നീട് സുഷമയെ കാണാതായത് പരിസരവാസികളില്‍ സംശയം ജനിപ്പിച്ചു. ഇവര്‍ പൊലിസിനെ അറിയിച്ചു. സ്വമേധയ കേസെടുത്ത പൊലിസ് പിതാവിനെ ചോദ്യം ചെയ്തപ്പോള്‍ കഴിഞ്ഞമാസം 22നാണ് കൃത്യം നടത്തിയതെന്ന് മൊഴിനല്‍കി. സംസ്‌കരിച്ച സ്ഥലം പൊലിസിന് കാണിച്ചുകൊടുത്തു.

വൊക്കലിഗ സമുദായക്കാരിയാണ് കൊല്ലപ്പെട്ട യുവതി. അലനഹള്ളി ഗ്രാമത്തിലെ ദലിത് യുവാവ് ഉമേഷുമായി പ്രണയത്തിലായി. രണ്ടു വര്‍ഷം മുമ്പാണ് ഇവര്‍ പരിചയപ്പെടുന്നത്. രക്ഷിതാക്കള്‍ സ്വസമുദായത്തിലെ യുവാവിനെ വരനായി കണ്ടെത്തിയെങ്കിലും സുഷ്മ വഴങ്ങിയില്ല.













