ദലിതരെയല്ല, എന്നെ ആക്രമിക്കൂ; ഹൈദരാബാദില്‍ മോദിയുടെ പ്രസംഗം


pm-modi-in-telangana_650x400_51470572221 പശുവാദികളുടെ ദലിത് ആക്രമണത്തില്‍ രണ്ടാം ദിവസവും പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘നിങ്ങള്‍ക്കെന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍, ആരെയെങ്കിലും ആക്രമിക്കണമെന്നു തോന്നുന്നുണ്ടെങ്കില്‍, എന്റെ ദലിത് സുഹൃത്തുക്കളെയല്ല, എന്നെ ആക്രമിക്കൂ’ എന്നാണ് മോദി തെലങ്കാനയില്‍ പ്രസംഗിക്കുന്നതിനിടെ പറഞ്ഞത്. അക്രമികളെ വ്യാജ പശു സംരക്ഷകര്‍ എന്നു പരാമര്‍ശിച്ചാണ് മോദിയുടെ പ്രതികരണം.


പശുവിന്റെ പേരില്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ന്യൂനപക്ഷ ആക്രമണങ്ങളില്‍ ബി.ജെ.പി ആരോപണം നേരിടുന്ന സാഹചര്യത്തിലാണ് മറുപടിയുമായി മോദിയെത്തിയത്. കഴിഞ്ഞമാസം ഗുജറാത്തിലുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് ദലിതര്‍ ഇപ്പോഴും പ്രക്ഷോഭത്തിലാണ്.


‘വ്യാജ പശു സംരക്ഷകര്‍’ രാജ്യത്തെ വിഭജിക്കുന്നുവെന്നും അവരെ ശിക്ഷിക്കുമെന്നും നേരത്തെ മെഡാക്കില്‍ നടത്തിയ പ്രസംഗത്തില്‍ മോദി പറഞ്ഞിരുന്നു.



Sharing is Caring