ദക്ഷിണമേഖലാ സ്‌കൂള്‍ ഗെയിംസ് നാളെ മുതല്‍


ക്ഷിണമേഖലാ സ്‌കൂള്‍ ഗെയിംസ് നാളെ മുതല്‍ ഏഴുവരെ കൊല്ലത്ത് നടക്കും. എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളില്‍ നിന്നുള്ള കുട്ടികളാണ് പങ്കെടുക്കുന്നത്. നാളെ ജൂനിയര്‍, സബ്ജൂനിയര്‍ വിഭാഗത്തിനും ആറിന് സീനിയര്‍ വിഭാഗത്തിനുമാണ് മത്സരങ്ങള്‍. ആദ്യദിനം 1694 പേരും രണ്ടാംദിനം 1946 പേരും മത്സരങ്ങളില്‍ പങ്കെടുക്കും.


സബ്ജൂനിയര്‍ വിഭാഗത്തില്‍ ഷട്ടില്‍ ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നിസ്, ലോണ്‍ ടെന്നിസ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. കായികമേള നാളെ രാവിലെ ഒമ്പതിന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. മേയര്‍ അഡ്വ.വി. രാജേന്ദ്രബാബു അദ്ധ്യക്ഷത വഹിക്കും. പത്രസമ്മേളനത്തില്‍ വിജയഫ്രാന്‍സിസ്, എന്‍. ഗോപാലകൃഷ്ണന്‍, എസ്. മാത്യൂസ്, എംപി. വര്‍ഗീസ് വൈദ്യന്‍ എന്നിവരും പങ്കെടുത്തു.




Sharing is Caring