ത്രിപുരയിലെ ആര്.കെ നഗറില്‍ മാധ്യമപ്രവര്ത്തകന് ജവാന്റെ വെടിയേറ്റു മരിച്ചു. സുദീപ് ദത്ത ഭൗമിക് എന്ന മാധ്യമപ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്.
രണ്ടു മാസത്തിനിടെ ഇവിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെ മാധ്യമപ്രവര്ത്തകനാണിയാള്. ത്രിപുര സ്റ്റേറ്റ് റൈഫിള്‍സ് (ടി.എസ്.ആര്) സൈനികന്റെ വെടിയേറ്റാണ് മരിച്ചത്. ജവാനെ പൊലിസ് അറസ്റ്റ് ചെയ്തു.

ബംഗാളി പത്രമായ സ്യാന്ദന്‍ പത്രികയിലെ മാധ്യമപ്രവര്‍ത്തകനാണ് സുദീപ്. ആര്.കെ നഗറിലെ ടി.എസ്.ആര് സൈന്യത്തിന്റെ സെക്കന്റ് ബറ്റാലിയനില്‍ അനുമതിയോടു കൂടി എത്തിയതായിരുന്നു സുദീപ്. എന്നാല്‍ ബറ്റാലിയന്റെ സുരക്ഷാ ചുമതലയുള്ള ജവാന് ഇയാളെ തടയുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. സംഭവസ്ഥലത്തു തന്നെ സുദീപ് മരിച്ചു.സെപ്തംബര്‍ 20ന് ഇവിടെ ശാന്തനു ഭൗമിക് എന്ന ടി.വി ജേണലിസ്റ്റ് കൊല്ലപ്പെട്ടിരുന്നു.













